അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനി ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഭിംബര്‍, ബറ്റല്‍ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം വെടിവെപ്പ് നടത്തിയത്. നിയന്ത്രണ മേഖലയിലെ നൗഷേര, കൃഷ്ണഘട്ടി സെക്ടറുകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചതോടെയാണ് ഇന്ത്യയുടെ പ്രത്യാക്രമണം.
കൂടാതെ ആറ് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക ഫോഴ്സാണ് പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.