തിരുവനന്തപുരം:മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന ബിജെപി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച കൊച്ചിയിലെത്തുന്ന അദ്ദേഹം വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്. ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കും. വിമാനത്താവളത്തില്‍നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ഗസ്റ്റ് ഹൗസിലേക്ക് ആനയിക്കും. തുടര്‍ന്ന് 11 ന് വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തുന്ന അദ്ദേഹം 11.30 മുതല്‍ ഒരു മണിവരെ ഹോട്ടല്‍ ഹൈസിന്തില്‍ സംസ്ഥാന ഭാരവാഹികളുമായുള്ള യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് സംഘപരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. 3. 45 ന് ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച്ച , 5 മുതല്‍ 6 വരെ പാര്‍ലമെന്റ് മണ്ഡലങ്ങൂളുടെ ചുമതലയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. 6.15 മുതല്‍ 7. 30 വരെ വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളില്‍ പ്രത്യേക ക്ഷണിതാക്കളുമായുള്ള കൂടിക്കാഴ്ച്ചയും സംവാദവും നടക്കും. 8 മുതല്‍ 8.45 വരെ ഹോട്ടല്‍ ഹൈസിന്തില്‍ പ്രമുഖ നേതാക്കളുമായി സംവാദം ഉണ്ടായിരിക്കും.
4 ന് രാവിലെ 7 ന് ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപനം മാരാര്‍ജി ഭവനില്‍ അമിത് ഷാ നിര്‍വഹിക്കും. 8 ന് തൈക്കാട് 95 ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രതീഷിന്റെ വീട്ടില്‍നിന്ന് പ്രഭാത ഭക്ഷണം കഴിക്കും. 9ന് രാജാജി നഗറിലെ 96ാം നമ്പര്‍ ബൂത്തില്‍ ബൂത്ത് കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കും. 10 മണിമുതല്‍ 11 മണിവരെ ഹോട്ടല്‍ ഹൈസിന്തില്‍ ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തും. 11 മുതല്‍ 12 വരെ പ്രസ്മീറ്റ്, 12 ന് വിവിധവകുപ്പുകളുടെയും പദ്ധതികളുടെയും പ്രതിനിധികളുമായി ചര്‍ച്ച, 1 മുതല്‍ 2.30 വരെ എഡിറ്റര്‍മാരുമായി കൂടിക്കാഴ്ച്ച, 3ന് ദീനദയാല്‍ ആഘോഷകമ്മിറ്റി മീറ്റിംഗ്, 5 ന് സംസ്ഥാന പ്രസിഡന്റുമായും ജനറല്‍ സെക്രട്ടറിയുമായുമുള്ള കൂടിക്കാഴ്ച്ചയുണ്ടാകും. 5.40 ന് ഗസ്റ്റ്ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കു പുറപ്പെടുന്ന അമിത്ഷാ 6 ന് ഡല്‍ഹിയിലേക്കു പോകും