മുംബൈ: എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് നിരക്കുകള്‍ പ്രാബല്യത്തിൽ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുളള നിരക്കുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.
നിരക്കുകള്‍ ഇങ്ങനെ
എടിഎം സര്‍വ്വീസ് ചാര്‍ജ്
എസ്ബിഐയുടെ മൊബൈല്‍ വാലറ്റ് സംവിധാനമായ ബഡ്ഡി ഉപഭോക്താക്കള്‍ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കണം.
സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് മെട്രോ നഗരത്തില്‍ മാസത്തില്‍ എട്ട് എടിഎം ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. എസ്ബിഐ എടിഎമ്മില്‍ നിന്ന് അഞ്ചും, മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്നും ഇടപാടുകള്‍ സൗജന്യമായി നടത്താം. മെട്രോ നഗരങ്ങളില്‍ അല്ലാത്തവര്‍ക്ക് മാസത്തില്‍ പത്ത് എടിഎം ഇടപാടുകളാണ് സൗജന്യം.ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് മാസം നാല് എടിഎം ഇടപാടുകളാണ് സൗജന്യം.
ഓണ്‍ലൈന്‍ ഇടപാടുകള്‍
ഒരു ലക്ഷം രൂപ വരെയുളള അഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വ്വീസ് വഴിയുളള ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറിന് അഞ്ചു രൂപ സര്‍വ്വീസ് ചാര്‍ജും ടാക്സും ഈടാക്കും. ഒരു ലക്ഷത്തിന് മുകളില്‍ രണ്ടു ലക്ഷം വരെയുളള ഇടപാടുകള്‍ക്ക് 15 രൂപയും സര്‍വ്വീസ് ടാക്സും, രണ്ടു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള തുകക്ക് 25 രൂപയും ടാക്സും എന്നതാണ് നിരക്ക്.
കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍
20 ല്‍ കൂടുതല്‍ നോട്ടുകള്‍ അല്ലെങ്കില്‍ 5000 മുകളില്‍ മൂല്യമുള്ള നോട്ടുകള്‍ മാറ്റഇയെടുക്കാന് ഓരോ നോട്ടിനും രണ്ടു രൂപയും സര്‍വ്വീസ് ടാക്സും നല്‍കണം
ചെക്ക് ബുക്ക്
ബേസിക് സേവിങ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുടമകള്് പത്ത്് ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും ടാക്സും, 25 ലീഫുള്ള ബുക്കിന് 75 രൂപയും ടാക്സും, 50 ലീഫുള്ള ബുക്കിന് 150 രൂപയും ടാക്സും നല്‍കണം.
എടിഎം കാര്‍ഡ്
രുപേ ക്ലാസിക് കാര്‍ഡ് ഒഴികെയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇന്ന് മുതല്‍ പണം നല്‍കണം
പണം പിന്‍വലിക്കുന്നതിന്
ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അ്ക്കൗണ്ടുടമകള് എടിഎമ്മിലൂടെ ഉള്‍പ്പെടെ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അതിന് മുകളിലുള്ള ബ്രാഞ്ച് വഴിയുള്ള ഓരോ ഇടപാടിനും 50 രുപയും ടാക്സും, എടിഎം വഴിയുള്ള പിന്‍വലിക്കലിന് 20 രൂപയും ടാക്സും നല്‍കണം