ഒരു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിയ്ക്കാൻ ശ്രമം: ദമ്പതികൾ പിടിയിൽ

0
135

ഒരു മാസം പ്രായമായ കുഞ്ഞിനെ തീവണ്ടിയിൽ ഉപേക്ഷിച്ച് കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. ചെവ്വാഴ്ച വൈകുന്നേരം കായംകുളം-എറണാകുളം പാസഞ്ചർ ട്രെയിനിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ദമ്പതികളെ നാട്ടുകാർ കൈയ്യോടെ പിടികൂടി.

അടൂർ സ്വദേശികളായ ദമ്പതികളാണ് ജനറൽ കംപാർട്ട്മെന്റിലെ അപ്പർ ബർത്തിൽ കുഞ്ഞിനെ കിടത്തിയ ശേഷം ട്രെയിനിറങ്ങിയത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർഗാർഡിനെ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ ദമ്പതികളെ വിളിച്ചു വരുത്തുകയായിരുന്നു. കുഞ്ഞിന് രോഗമായതിനാൽ വളർത്താൻ പ്രായസമുണ്ട്. അതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ദമ്പതികൾ പോലീസിനോട് പറഞ്ഞത്. ദമ്പതികളെ പോലീസിനു കൈമാറി. തുടർന്ന് കുട്ടിയെ ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറായതോടെ കുട്ടിയെ വിട്ടുനൽകി ഇവരെ പോകാൻ അനുവദിച്ചു.