കണ്ണൂരിലെ കശാപ്പ്: റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

0
150

കണ്ണൂരിൽ ബീഫ് ഫെസ്റ്റിന്റെ ഭാഗമായി പരസ്യമായി മാടിനെ അറുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. കണ്ണൂർ സിറ്റി പോലീസ് ആണ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

കശാപ്പിനായുള്ള കന്നുകാലി വിൽപന നിയന്ത്രിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയതിന് എതിരെയാണ് യൂത്ത് കോൺഗ്രസ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിനായി പരസ്യമായി മാടിനെ അറുത്തത് ദേശീയതലത്തിൽ വാർത്തയായിരുന്നു. ഇതേത്തുടർന്ന് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.