കശാപ്പ് നിയന്ത്രണം: ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്നു രാജി വെച്ചു

0
119

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്നു രാജി വെച്ചു. മേഘാലയ ഗരോഹില്‍സിലെ ബി.ജെ.പി നേതാവ് ബെര്‍ണാര്‍ഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

വരുന്ന വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കുറഞ്ഞ വിലയ്ക്ക് പോത്തിറച്ചി ലഭ്യമാക്കുമെന്ന പ്രസംഗം നടത്തി കഴിഞ്ഞയാഴ്ചയും ബെര്‍ണാര്‍ഡ് വിവാദത്തില്‍ പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് പോവാന്‍ ബെര്‍ണാര്‍ഡ് തീരുമാനിച്ചത്.

പോത്തിറച്ചി പ്രധാന ഭക്ഷണ വിഭവമാക്കിയ തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയില്‍ രാജിവെച്ച ശേഷം ബെര്‍ണാഡ് മരാക്ക് പറഞ്ഞു. സംസ്ഥാനത്തെ പരമ്പരാഗത ക്രിസ്ത്യന്‍ ഗോത്രവിഭാഗമായ ഗരോസ് വംശക്കാരാണ് ഇവിടെ കൂടുതല്‍.