കശ്മീരിൽ ഏറ്റുമുട്ടൽ: സൈന്യംരണ്ട് ഭീകരരെ വധിച്ചു

0
114

ന്യൂഡൽഹി: വടക്കൻ കശ്​മീർ ബാരമുളള ജില്ലയിലെ സോപൂർ മേഖലിയിൽ സു​രക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത്​ തീവ്രവാദികൾ തമ്പടിച്ചിടുണ്ടെന്ന രഹസ്യ വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ ഇന്ന്​ പുലർച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

ജമ്മു കശ്​മീർ പൊലീസും സൈന്യത്തിലെ രാഷ്​ട്രീയ റൈഫിൾസും സംയുക്​തമായി നടത്തിയ തിര​ച്ചിലിനൊടുവിൽ സോപൂരിലെ ഒരു വീട്ടിനുള്ളിൽ നിന്നാണ്​ തീവ്രവാദികളെ പിടികൂടിയതെന്നാണ്​ പൊലീസ്​ അറിയിക്കുന്ന വിവരം.

രണ്ടു തീവ്രവാദികളാണ്​ വീടിനുള്ളിൽ ഉണ്ടായിരുന്നതെന്ന്​ കരുതുന്നു. പുലർച്ചെ 2.45 ഒാടു കൂടി തീവ്രവാദികളെ കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്​തു. 6.45നാണ്​ ഏറ്റുമുട്ടൽ അവസാനിച്ച​തെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.