ക്ഷീര കർഷകരുടെ ആശങ്കയ്ക്ക് പരിഹാരം വേണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

0
141

പശുവിനെ വളർത്തിയാൽ ജയിലിൽ കിടക്കേണ്ടിവരുമെന്ന ഭയം സംസ്ഥാനത്തെ ക്ഷീരകർഷകർക്കുണ്ടെന്നും ഈ ആശങ്ക ഉടൻ പരിഹരിക്കപ്പെടണമെന്നും സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പശുവിന്റേതായി സംസ്ഥാനത്തുയർന്നിട്ടുള്ള പ്രശ്നം കാർഷിക പ്രശ്നമാണ്. മതവികാരത്തിന്റെ പ്രശ്നമല്ല. ക്ഷീരകർഷകരെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്താൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ധവള വിപ്ലവം ആവിഷ്‌കരിച്ച വർഗീസ് കുര്യൻ അമുൽ എന്ന പ്രസ്ഥാനത്തെ വളർത്തിയെടുത്തതുപോലെ കേരളത്തിലെ മിൽമ വളരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.