ഗംഗേശാനന്ദയെ ഹാജരാക്കിയില്ല; പോലീസിന് പോക്സോ കോടതിയുടെ ശകാരം

0
132

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയിൽ ഹാജരാക്കത്തതിന് പോലീസിന് പോക്സോ കോടതിയുടെ ശകാരം.

തിരുവനന്തപുരം പോക്സോ കോടതിയാണ് സ്വാമിയെ കോടതിയിൽ ഹാജരാക്കത്തതിന് പോലീസിനെ ശകാരിച്ചത്. വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുമ്പോൾ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നു.

സ്വാമിയെ കോടതിയിൽ ഹാജരാക്കാതെ എങ്ങനെയാണ് കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെടുകയെന്നും കോടതി പോലീസിനോട് ചോദിച്ചു.എന്നാൽ, സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാലാണ് ഹാജരാക്കാൻ സാധിച്ചില്ല എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

തന്നെ പതിനഞ്ച് വയസ്സ് മുതൽ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. എന്നാൽ ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോൾ സ്വാമി ഇല്ലാതെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.