ഗോ രക്ഷകരുടെ ആക്രമണങ്ങള്‍ കന്നുകാലി ഉടമകള്‍ക്കെതിരെ വര്‍ധിച്ച സാഹചര്യത്തില്‍ കാലി വില്പന ഓണ്‍ലൈന്‍ വഴിയാകുന്നു. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളായ ഒ.എല്‍.എക്സ്, ക്യുക്കറിലും നൂറു കണക്കിന് പശുക്കളും പോത്തുകളുമാണ് വില്പനക്കുള്ളത്.
സ്റ്റൈുകളില് ‘കൗ’ എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പശുവിന്റെ ചിത്രവും വിലയും പ്രദേശവും അടക്കം എല്ലാ വിവരങ്ങളും ലഭിക്കും. ലക്നൗ സൈദ്പുര്‍ സ്വദേശിയായ പ്രാകര്‍ മിശ്ര തന്റെ പശുവിനെയു കിടാവിനും ആവശ്യപ്പെടുന്നത് 25000 രൂപയാണ്. ചിത്രങ്ങള്‍ അടക്കമാണ് സൈറ്റില്‍ കൊടുത്തിരിക്കുന്നത്.
ഡല്‍ഹിയിലെ അന്‍കുര്‍ സഹ്ദേവ് തന്റെ പശുവിന് ആവശ്യപ്പെടുന്നത് 48,000 രൂപയാണ്. ദിവസം 16 മുതല്‍ 18 ലിറ്റര്‍ പാല് വരെ ഈ പശു ചുരത്തുമെന്ന് ഇയാള്‍ അവകാശപ്പെടുന്നു. കൂടാതെ കച്ചവടം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ പശുവിനെ വീട്ടിലേക്ക് എത്തിച്ച് തരുമെന്നും സഹ്ദേവ് ഉറപ്പ് നല്‍കുന്നുണ്ട്.