ചെന്നൈ സില്‍ക്സില്‍ അഗ്നിബാധ: അഞ്ചു നിലകള്‍ തകര്‍ന്നു

0
135

ചെന്നൈ ടി നഗറില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ എട്ടു നിലകളില്‍ അഞ്ചു നിലകളും തകര്‍ന്നു. പനഗല്‍ പാര്‍ക്കിലുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ചെന്നൈ സില്‍ക്സിന്റെ കെട്ടിടമാണ് അഗ്‌നിബാധക്കിരയായത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെട്ടിടത്തിെന്റ താഴത്തെ നിലയില്‍ നിന്നും തീ മുകളിലെ നിലയിലേക്ക് പടരുകയായിരുന്നു. ജനലുകള്‍ കുറവായതിനാല്‍ തീയണയ്ക്കാന്‍ മണിക്കാറുകള്‍ വേണ്ടി വന്നു. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ താമസിച്ചിരുന്ന കാന്റീന്‍ ജീവനക്കാരെ സ്‌കൈ ലിഫ്റ്റ് ഉപയോഗിച്ചാണ് അവിടെ നിന്നും രക്ഷപ്പെടുത്തിയത്.

തീ പടര്‍ന്ന് ചുമരുകള്‍ക്കും തൂണുകള്‍ക്കും വിള്ളല്‍ വീണ് ബലക്ഷയം സംഭവിച്ചതിനാല്‍ കെട്ടിടം തകര്‍ന്നു വീണേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്തു നിന്ന് നേരത്തെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ കെട്ടിടം നിര്‍മ്മിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്.അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടമാണ് വ്യാപാര സ്ഥാപനത്തിനുണ്ടായിരിക്കുന്നത്.