സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധി നീട്ടിയത്. ഇത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് അദ്ദേഹം കഴിഞ്ഞ ദിവസം കൈമാറി. ഇതോടെ മൂന്നുമാസമാകും ജേക്കബ് തോമസിന്റെ അവധി. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂണ്‍ 30 വരെ അദ്ദേഹം അവധിയില്‍ പ്രവേശിച്ചതെന്നാണ് അറിയുന്നത്.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ എന്നാണ് അപേക്ഷയില്‍ പറയുന്നത്.
വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തു നിന്ന് രണ്ടു മാസം മുമ്പാണ് ജേക്കബ് തോമസ് അവധിയെടുത്തത്. വിജിലന്‍സിനെതിരായി തുടര്‍ച്ചയായി ഹൈക്കോടതിയുടെ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഈ നടപടി. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയിരുന്നു