തകര്‍പ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍: 395 രൂപയ്ക്ക് 71 ദിവസം, ഫ്രീ കോള്‍, 142 ജിബി ഡേറ്റ

0
305

ജിയോ തുടങ്ങിവെച്ച ഓഫര്‍ വിപ്ലവം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്വകാര്യ കമ്പനികളെ കൂടാതെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ആകര്‍ഷകമായ ഓഫര്‍ നല്‍കിയിരിക്കുകയാണ്.

കേവലം 395 രൂപയ്ക്ക് 71 ദിവസം കാലവധിയുള്ള പാക്കേജാണ് ഇപ്പോള്‍ നല്‍കുന്നത്. ദിവസം രണ്ടു ജിബി ഡേറ്റയാണ് ഇതിലൂടെ ലഭ്യമാകുക. അതായത് 71 ദിവസത്തിന് 142 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.

ഇതിനു പുറമെ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ 3,000 മിനിറ്റും മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 1,800 മിനിറ്റും കോള്‍ സമയവും നല്‍കുന്നുണ്ട്. ഇതിനു ശേഷമുള്ള ഓരോ മിനിറ്റിനും 20 പൈസ ഈടാക്കും. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ജ്യോതി ശങ്കര്‍ എസിന്റെ സന്ദേശമായാണ് മൊബൈല്‍ വഴി മെസേജ് ലഭിക്കുന്നത്.