ദേവസേന, ജയലളിതയാവാനുള്ള ക്ഷണം സ്വീകരിക്കുമോ ?

0
153

മാഹിഷ്മതിയിലെ സ്ത്രീത്വത്തിന്റെ പ്രതീകമായി നിറഞ്ഞു നിന്ന ദേവസേനക്ക്, തെലുങ്കു സിനിമയിലെ ദസരി നാരായണ റാവു സംവിധാനം ചെയ്യുന്ന തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ ഷണം ലഭിച്ചതായി വാർത്തകൾ. ദസരി നാരായണ റാവു ജയലളിതയുടെ കഥാപാത്രം കൈകാര്യം ചെയ്യേണ്ടത് അനുഷ്‌കയായിരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

150 ചിത്രങ്ങളിലധികം സംവിധാനം ചെയ്ത, അമ്പതിലധികം ചിത്രങ്ങളുടെ നിർമ്മാതാവായിരുന്ന തെലുഗ് സിനിമ ഇതിഹാസമാണ് ദസരി നാരായണ റാവു. 2014 ൽ അദ്ദേഹത്തിന്റെ ചിത്രം ബോക്‌സോഫീസിൽ പരാജയമായതിനെത്തുടർന്ന് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം റാവു പൂർവ്വാതികം ശക്തമായി തിരിച്ചു വരവ് നടത്താൻ ഒരുങ്ങുന്ന ചിത്രം എന്നനിലയിൽ തെലുഗ് സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരിക്കും ഈ പുതിയ പ്രോജെക്ട്. ജയലളിതയാവാൻ അനുഷ്‌ക്ക സമ്മതം മൂളുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.