നാവികപരിശീലനം; ഓസ്ട്രേലിയയെ ഇന്ത്യ നിരസിച്ചതിൽ സന്തോഷമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

0
95

ജപ്പാനും അമേരിക്കയ്ക്കുമൊപ്പം ജൂലായിൽ ഇന്ത്യ നടത്താനുദ്ദേശിക്കുന്ന നാവികപരിശീലനത്തിൽ പങ്കെടുക്കാനുള്ള ഓസ്ട്രേലിയയുടെ താത്പര്യം ഇന്ത്യ നിരസിച്ചതിൽ സന്തോഷമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ്.

നാവികപരിശീലനത്തിന് ഇന്ത്യയ്ക്കൊപ്പം ചേരാൻ ഓസ്ട്രേലിയ താത്പര്യം പ്രകടിപ്പിച്ചത് ചൈനയെ ആശങ്കപ്പെടുത്തിയിരുന്നു. ബംഗാൾ ഉൾക്കടലിൽ വെച്ചാണ് സൈനികപരിശീലനം നടക്കുന്നത്.ണ് എന്നാൽ ഇന്ത്യ ഇത് നിരസിച്ചതിനെ സന്തോഷത്തോടെയാണ് ചൈന കാണുന്നത്. എന്നാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ കൈകടത്തലുകൾ വ്യാപകമാക്കുന്നതിൽ ഇന്ത്യക്കും ആശങ്കയുണ്ട്.