പാക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടികൊണ്ടു പോയതായി പാകിസ്ഥാന്‍

0
131

തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടികൊണ്ടു പോയന്നെ ആരോപണവുമായി പാകിസ്ഥാന്‍ രംഗത്ത്. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍ മിന്ന് കാണാതായെന്നും ഇന്ത്യയാണ് ഇതിനു പിന്നിലെന്നുമാണ് പാകിസ്താന്‍ ആരോപിക്കുന്നത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നേതൃത്വത്തിള്‍ ഏപ്രില്‍ ആറിന് സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയ്ക്ക് കത്തെഴുതി.

ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ നേരത്തെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് പാകിസ്താന്‍ ഔദ്യോഗികമായി ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്. ഹബീബ് സാഹിര്‍ ഇപ്പോള്‍ റോയുടെ പിടിയിലുണ്ടെന്ന കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതായും പാകിസ്താന്‍ അവകാശപ്പെടുന്നു.

ഹബീബ് അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് നേപ്പാള്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹബീബിനെ കണ്ടെത്തുന്നതിന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തോട് പാകിസ്താന്‍ നേരത്തെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

കുല്‍ഭൂഷന്റെ കേസ് അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കെ ഇത്തരത്തിലൊരു ആരോപണവുമായി മുന്നോട്ടുവരുന്നത് കേസിനെ സ്വാധീനിക്കാനാകുമെന്നാണ് പാകിസ്താന്‍ കണക്കൂട്ടുന്നത്.