പൊതുവിദ്യാഭ്യാസം നന്മയാണ് അത് ശക്തിപ്പെട്ട് മുൻപോട്ട് പോകണമെന്നും അതിനായി ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്നു
തൃത്താല എംഎല്‍എ വി.ടി ബല്‍റാം. മകൻ അദ്വൈത് മാനവ് വിനെ തന്റെ വീടിന് സമീപമുളള അരിക്കാട് ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ചേര്‍ത്തശേഷം ഫേസ് ബുക്ക് ലൈവിലൂടെയാണ് ബൽറാം ഇങ്ങനെ പ്രതികരിച്ചത് . അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ് സ്കൂളിലെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു. തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ പ്രൈമറി സ്കൂളുകളെയും ഉന്നതിയില്‍ എത്തിക്കാന്‍ പദ്ധതികള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തയ്യാറാക്കിയിട്ടുണ്ടെന്നും നാലുവര്‍ഷത്തിനുളളില്‍ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പുതിയതായി സ്കൂളിലേക്ക് എത്തുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകളും അദ്ദേഹം നേര്‍ന്നു
ജനപ്രതിനിധികള്‍ അടക്കമുളള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണം എന്നുളളതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.അതാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.