ഫൂലേശ്വർ ദേവി: വാൾമുനകൊണ്ട് മന്ത്രം ചൊല്ലി അസുഖം മാറ്റുന്ന കുപ്രസിദ്ധ മന്ത്രവാദിനി

0
272

ഇത് ഫൂലേശ്വർ ദേവി. വാൾമുനകൊണ്ട് മന്ത്രം ചോല്ലി അസുഖം മാറ്റുന്ന കുപ്രസിദ്ധ മന്ത്രവാദിനി.

ഇവർ കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയുടെ കണ്ണിലേക്ക് വാൾമുന ഇറക്കി ചികിത്സ നടത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. രമാദേവി എന്ന കാഴ്ചയില്ലാത്ത 27 കാരിയുടെ കണ്ണിൽ വാൾമുന ഇറക്കി ചികിത്സിക്കുന്ന ഫൂലേശ്വർ ദേവിയുടെ ചിത്രങ്ങളുംമനു ഇപ്പോൾ വൈറലായിരിക്കുന്നത്.

വേദനയുള്ളവരെല്ലാം മൈലുകൾ താണ്ടിയാണ് ഈ വാൾചികിത്സയ്ക്കായി എത്തുന്നത്.
കാഴ്ച നഷ്ടപ്പെട്ട രമാദേവി ഫൂലേശ്വർദേവിയുടെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നുവെന്നും ചികിത്സയുടെ ചിത്രങ്ങൾക്കൊപ്പം വാർത്ത പ്രചരിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ചികിത്സ ലഭ്യമാകുന്നത് . വേദനയുള്ള ശരീരഭാഗത്ത് ഭസ്മമിട്ട് വാൾ മുന കുത്തിയാണ് ഫൂലേശ്വർ ദേവി ചികിത്സ നൽകുന്നതെന്ന് ഗ്രാമവാസി റാംപ്രസാദ് പറയുന്നു. നടുവേദനയ്ക്കും കാൽവേദനയ്ക്കുമൊക്കെ ചികിത്സ ഒന്നുതന്നെയാണ്.

ഏതായാലും ചിത്രങ്ങൾ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2000 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 2097 കൊലപാതകങ്ങളാണ് ദുർമന്ത്രവാദത്തിന്റെ പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.