ബിഹാര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല. ബീഹാറിലെ രാം നന്ദന് സിംഗ് ജഗദീപ് നാരായണണ് കോളേജ് ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.
ഒന്നാം റാങ്ക് നേടി ഗണേഷ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമം ഇന്ത്യടുഡേയുടെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോഴാണ് കാണാനില്ലെന്ന വാര്‍ത്ത പുറത്തായത്. ഇയാളുടെ അഡിമിഷന് കാര്‍ഡ് പരിശോധിച്ചപ്പോഴാണ് 1993 ജൂണ്‍ രണ്ടിനാണ് ഇയാളുടെ ജനിച്ചതെന്നും, ഇരുപത്തിനാലു വയസുള്ളയാളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയതെന്നും കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആളാണ് ഗണേഷ് കുമാര്‍ എന്നാണ് കുടുംബത്തില്‍ നിന്ന് കിട്ടിയ വിവരം. അതിനു ശേഷം ഒരിക്കല്‍ പോലും ഇയാള്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഗണേഷിന്റെ മാര്‍ക്ക് ഷീറ്റില്‍ ഇയാള്‍ സംഗീത പഠനം പ്രാക്ടിക്കല്‍ പരീക്ഷയില്‍ 70 ല്‍ 65 മാര്‍ക്കും തിയറിയില്‍ 30 ല്‍ 18 മാര്‍ക്കും നേടിയതായാണ് വിവരം.
കഴിഞ്ഞ വര്‍ഷം നടന്ന പരീക്ഷയില്‍ വന്‍ അഴിമതി പുറത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍ അഴിച്ചു പണി നടത്തിയിരുന്നു. അതിനു ശേഷം നടന്ന പരീക്ഷയാണ് ഇത്തവണ കഴിഞ്ഞത്. ഇക്കുറി 36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ പരീക്ഷയില്‍ വിജയിച്ചത്. കൂട്ടത്തോല്‍വിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.