കോട്ടയം: വിവിധ രാജ്യങ്ങളിൽ അംബാസഡറും കോൺസൽ ജനറലുമായിരുന്ന പൂഞ്ഞാർ കിഴക്കേ തോട്ടത്തിൽ ഡോ. ജോർജ് ജോസഫ് അന്തിച്ചു. 68 വയസ്സായിരുന്നു. ബഹ്റൈൻ അംബാസഡറായിരിക്കെ 2010ലാണ് സർവീസിൽനിന്ന് വിരമിച്ചത്.
1976 ബാച്ച് IFS ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് തുർക്ക് മെനിസ്ഥാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ അംബാസഡറായും സൗദി, ദുബൈ എന്നിവിടങ്ങളിൽ കോൺസൽ ജനറലുമായിരുന്നു.
ഭാര്യ:റാണി. മകൾ രേണു മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച കറുകച്ചാൽ, നെടുങ്കുന്നം െസൻറ് ജോൺസ് ബാപ്റ്റിസ്റ്റ് ഫെറോന പള്ളിയിൽ.