വനിതാ കമ്മീഷൻ അധ്യക്ഷയായി എം.സി. ജോസഫൈൻ ഇന്ന് ചുമതലയേൽക്കും

0
127

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി എം.സി. ജോസഫൈൻ ഇന്ന്  ചുമതലയേൽക്കും. രാവിലെ പതിനൊന്ന് മണിക്ക് കമ്മീഷന്റെ പി.എം.ജി.യിലുള്ള ആസഥാന ഓഫീസലാണ് ചടങ്ങ്. കമ്മീഷൻ അംഗമായി നിയമിതയായ അഡ്വ. എം.എസ്. താരയും ചുമതലയേൽക്കും. നിലവിൽ അഡ്വ. ഷിജി ശിവജി, ഡോ. ജെ. പ്രമീളാ ദേവി, ഡോ. ലിസി ജോസ് എന്നിവർ അംഗങ്ങളാണ്. ചെയർപേഴ്സണായിരുന്ന കെ.സി. റോസക്കുട്ടി, കമ്മീഷനംഗം അഡ്വ. നൂർബിന റഷീദ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കാണ്. പുതിയ നിയമനങ്ങൾ. ഷൈലശ്രീ മെമ്പർ സെക്രട്ടറിയും വി.യു കുര്യാക്കോസ് ഡയറക്ടറുമാണ്.