വിഴിഞ്ഞം തുറമുഖം: ബെർത്ത് നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

0
130

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെർത്ത് നിർമാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുല്ലൂരിലെ വിഴിഞ്ഞം പദ്ധതിപ്രദേശത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ചടങ്ങിൽ മൊബൈൽ ഹെൽത്ത് യൂണിറ്റിന്റെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിർവഹിക്കും. അദാനി പോർട്ട്സ് സി.ഇ.ഒ കരൺ അദാനി മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ, ഗതാഗതമന്ത്രി തോമസ് ചാണ്ടി, ഡോ. ശശി തരൂർ എം.പി, എം.വിൻസെന്റ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കളക്ടർ എസ്. വെങ്കിടേസപതി എന്നിവർ സംബന്ധിക്കും. തുറമുഖ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും. അദാനി വിഴിഞ്ഞം പോർട്ട് ഡയറക്ടർ സന്തോഷ്‌കുമാർ മൊഹാപാത്ര സ്വാഗതവും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാർ നന്ദിയും പറയും. തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 800 മീറ്റർ നീളമുള്ള ബെർത്താണ് നിർമിക്കുന്നത്. ഇതിലൂടെ വലിയ കണ്ടെയ്നർ വാഹിനിക്കപ്പലുകൾക്ക് അടുക്കുവാനും കാര്യക്ഷമമായി ചരക്ക് കൈകാര്യം ചെയ്യാനും കഴിയും.