ഷാരൂഖ് ഖാൻ വിമാനാപകടത്തിൽ മരിച്ചുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളിൽ വ്യാജ വാർത്ത

0
144

വ്യാജമരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ പടരുന്നത് ഇന്നൊരു പുത്തരിയല്ല. എന്നാൽ ഇതിന് ഇന്ന് ഇരയായത് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരുഖ് ആണ്.

ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്. പാരിസിലെ വിമാനാപകടത്തിൽ ഷാരൂഖ് ഖാൻ കൊല്ലപ്പെട്ടുവെന്ന് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഫ്രഞ്ച് സിവിൽ ഏവിയേഷൻ താരത്തിന്റെ മരണത്തിൽ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. തുടർന്ന് മരണ വാർത്ത തീപോലെ പടർന്ന് പിടിക്കുകയായിരുന്നു.

‘മകളുടെ പിറന്നാൾ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം അപകടത്തിൽപ്പെട്ടു. താരത്തിന്റെ മരണത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ ഖേദം രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയിലെ സൂപ്പർ താരത്തിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്’- എന്നുമാണ് വെബ് സൈറ്റ് റിപ്പോർട്ട് ചെയ്തത്.