ന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ നടത്തിയ സിവിൽ സർവിസ് പരീക്ഷയിൽ കർണാടകയിലെ കെ.ആർ. നന്ദിനിക്ക് ഒന്നാം റാങ്ക്. അൻമോൾ ഷെർ സിങ് ബേദി, ജി. റോണങ്കി എന്നിവർ രണ്ട്, മൂന്ന് സ്ഥാനം നേടി. ഒന്നാം റാങ്ക് നേടിയ നന്ദിനിക്ക് പുറമെ സൗമ്യ പാണ്ഡെ (നാലാം റാങ്ക്), ശ്വേത ചൗതാൻ (ഏഴാം റാങ്ക്) എന്നിവരാണ് ആദ്യ 10ൽ ഇടംനേടിയ വനിതകൾ. െഎ.എ.എസ് ഉദ്യോഗസ്ഥയാകാനാണ് ആഗ്രഹമെന്ന് ഒന്നാമതെത്തിയ നന്ദിനി പറഞ്ഞു.
1099 പേരെയാണ് െഎ.എ.എസ്, െഎ.എഫ്.എസ്, െഎ.പി.എസ് എന്നിവക്കും വിവിധ കേന്ദ്ര സർവിസുകളിലേക്കും ശിപാർശ ചെയ്തത്. 220 പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.
2016 ഡിസംബറിൽ എഴുത്തുപരീക്ഷയും ഇൗ വർഷം മാർച്ച്, മേയ് മാസങ്ങളിലായി അഭിമുഖങ്ങളും പേഴ്സനാലിറ്റി ടെസ്റ്റുമാണ് നടന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് 1099 പേരെ വിവിധ സർവിസുകളിലേക്കായി തെരഞ്ഞെടുത്തത്.