റിയാദ്: റിയാദിലെ കിങ്ഡം സ്കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടു മരണം. യു.എസ്. പൗരത്വമുള്ള പലസ്തീന്‍കാരനായ പ്രിന്‍സിപ്പലും സൗദിസ്വദേശിയായ അധ്യാപകനുമാണ് മരിച്ചത്. ഏഷ്യക്കാരനായ സ്കൂള്ജീവനക്കാരനു പരിക്കേറ്റിട്ടുണ്ട്. നാലുവര്‍ഷംമുമ്പ് സ്കൂളില്‍നിന്നു പുറത്താക്കിയ ഇറാഖ് സ്വദേശിയായ അധ്യാപകനാണ് വെടിയുതിര്‍ത്തത്. റംസാന് പ്രമാണിച്ചു സ്കൂളിന് അവധിയായിരുന്നു. അതിനാല്‍ കുട്ടികളൊന്നും സ്കൂളിലുണ്ടായിരുന്നില്ല.
സൗദി രാജകുടുംബാംഗമായ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനി നടത്തുന്ന സ്കൂളാണിത്.