അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസർച്ച് സെന്ററിന്റെയും ഡിജിറ്റൽ ആർക്കൈവ്സിന്റെയും കെട്ടിട നിർമ്മാണ ഉദ്ഘാടനം ഇന്ന്

0
122

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ അന്താരാഷ്ട്ര ഫിലിം സ്റ്റഡി റിസർച്ച് സെന്ററിന്റെയും ഡിജിറ്റൽ ആർക്കൈവ്സിന്റെയും കെട്ടിട നിമ്മാണ ഉദ്ഘാടനം സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ഇന്ന്  വൈകിട്ട് 3ന് നിർവഹിക്കും. സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പംനത്തിനും ഗവേഷണത്തിനുമുള്ള ലൈബ്രറി, ഡിജിറ്റൽ ആർക്കൈവ്സ്, മിനി തിേയറ്ററുകൾ, കോൺഫറൻസ് ഹാൾ, ഡോർമിറ്ററി, ഓഫീസ്, ഡസ്റ്റ്റൂം, കഫറ്റീരിയ എന്നിവ ഉൾപ്പെടുത്തിയാണ് സെന്റർ നിൽമ്മിക്കുന്നത്. മേയർ വി.കെ. പ്രശാന്ത്, ചലിച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്‌കാരിക കാര്യ സെക്രട്ടറി റാണിജോർജ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ പങ്കെടുക്കും.