അമിത്ഷാ കൊച്ചിയിലെത്തി

0
166

ബിജെപി അധ്യക്ഷൻ അമിത് ഷാ കൊച്ചിയിലെത്തി. ഇന്നു 11നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഷാ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാകും ആദ്യം പങ്കെടുക്കുക. വൈകിട്ട് എൻഡിഎ സഖ്യകക്ഷി നേതാക്കളുടെ യോഗവും തുടർന്നു ബിജെപി ജനപ്രതിനിധികളുടെ സമ്മേളനവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ചേരും. കൊച്ചിയിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും ജില്ലാ അധ്യക്ഷന്മാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഏഴിനു തിരുവനന്തപുരത്തു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനം നിർവഹിക്കും. തുടർന്നു ചെങ്കൽച്ചൂളയിൽ ദലിതർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.