ആയുധ കടത്തിനിടെ സ്‌ഫോടനം; രണ്ടു ഭീകരര്‍ വെന്തുമരിച്ചു

0
134


സൗദിയില്‍ ആയുധങ്ങള്‍ ആയുധങ്ങള്‍ കടത്തുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് രണ്ടു ഭീകരര്‍ വെന്തുമരിച്ചു. ഖത്തീഫില്‍ മിയാസ് ഡിസ്ട്രിക്ടിലാണ് സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

സ്ഫോടക വസ്തുക്കളും ആയുധങ്ങളും അവാമിയയിലേക്ക് നീക്കുന്നതിനിടെ കാര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. മുഹമ്മദ് അല്‍സുവൈമില്‍, ഫാദില്‍ ആലുഹമാദ എന്നീ ഭീകരരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്നിരുന്നവര്‍ ആയിരുന്നു ഇവര്‍.

ഇരുവരുടെയും മൃതദേഹങ്ങള്‍ പാടെ കത്തിക്കരിഞ്ഞ നിലയിലാണ്. സ്ഫോടനത്തോടൊപ്പം പ്രദേശത്ത് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനമുണ്ടായ ഉടന്‍ സ്ഥലത്തു നിന്ന് മൂന്നു ഭീകരര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. ഇവര്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്.