ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍സ്റ്റാര്‍ സസ്കാരത്തെ വിമര്‍ശിച്ചും മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിക്ക് നല്കുന്ന എ ഗ്രേഡ് കറാല്‍ പ്രതിഷേധിച്ചും രാമചന്ദ്ര ഗുഹ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയില്‍നിന്നും രാജിവച്ചു. ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.സി.സി.ഐയില്‍ സുപ്രീംകോടതി നിയോഗിച്ച ആളായിരുന്നു ഗുഹ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
രാജിവച്ചുകൊണ്ട് ഗുഹ ചെയര്‍മാനായ വിനോദ് രായിക്കു നല്കിയ കത്തില്‍ രാജിക്കുള്ള ഏഴ് കാരണങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജിക്കത്ത് ജലൈ 14ന് സുപ്രീം കോടതി പരിഗണിക്കും.
സമിതി അംഗങ്ങളുടെ താല്പര്യങ്ങളിലെ വൈരുധ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണ സമിതി പരാജയപ്പട്ടു.
ബി.സി.സി.ഐയുടെ കരാര്‍ കമാന്‍ഡേറ്റര്‍ സുനില്‍ ഗവാസ്കര്‍ കളിക്കാരെ നിയന്ത്രിക്കുന്ന കമ്പനിയുടെ തലവനാണ്. ടെസ്റ്റ് ടീമിന് വേണ്ടി ഒന്നും ചെയ്യാനാകാതിരുന്നപ്പോഴും എം.എസ്.ധോനിക്ക് എഗ്രേഡ് കരാര്‍ നല്കി.
അനില്‍ കുംബ്ലെക്ക് മികച്ച മുന്‍കാല റിക്കോര്‍ഡ് ഉണ്ടായിട്ടും ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടു തലേന്ന് കുംബ്ലെയുടെ കരാര്‍ നീട്ടുന്നത്? പുനപ്പരിശോധിച്ചു.
അന്താരാഷ്ട്ര കളിക്കാരുടെതുമായി തട്ടിച്ചു നോക്കുേമ്പാള്‍ ആഭ്യന്തര കളിക്കാര്‍ക്ക് വളരെ കുറഞ്ഞ മാച്ച് ഫീസ് മാത്രമേ ലഭിക്കുന്നുള്ളൂ.
അയോഗ്യരായവര്‍ ബി.സി.സി.ഐ. യോഗത്തില്‍ പെങ്കടുക്കുന്നതിനെതിെര ഭരണസമിതി നിശബ്ദത പാലിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഗുഹ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.