ഇ മെയില്‍ മതി രണ്ട് ലക്ഷത്തിനു മുകളില്‍ പണമിടപാടു നടത്തുന്നവരെ പിടികൂടും

0
137

രണ്ട് ലക്ഷം രൂപയ്ക്കു മുകളില്‍ പണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് രംഗത്ത്. ഇത്തരത്തില്‍ പണം സ്വീകരിക്കുന്നവരില്‍നിന്നും അത്രയും തുകകൂടി പിഴയായി ഈടാക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ഇടപാടുകളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആദായനികുതി വകുപ്പിന് ‘blackmoneyinfo@incometax.gov.in’ എന്ന വിലാസത്തില്‍ ഇമെയില്‍ സന്ദേശം അയക്കാനും ആവശ്യപ്പെടുന്നു.

2017ലെ ഫിനാന്‍സ് ആക്ട് അനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ രണ്ട് ലക്ഷത്തിനു മുകളിലുള്ള എല്ലാ പണമിടപാടും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഒരു ദിവസം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഒരാള്‍ നടത്തുന്ന പണം ഇടപാടോ ഇടപാടുകളോ ആദായനികുതി വകുപ്പ് പ്രകാരവും കുറ്റകരമായിക്കിയിട്ടുണ്ട്.