ഇ.വി.എം. ചലഞ്ച്: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി

0
99

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വെല്ലുവിളി (ഇ.വി.എം ചലഞ്ച്) നാളെ നടത്താനിരിക്കേ തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക് ചെയ്യാന്‍ അവസരമൊരുകുന്ന കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച് ഹര്‍ജി പരിഗണിച്ച കോടതി കമ്മിഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.

പരിപാടിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കമ്മിഷനോട് നിര്‍ദേശിച്ചു. കമ്മിഷനിലെ മുഴുവന്‍ അംഗങ്ങളുടെയും യോഗം താല്‍കാലികമായി നിര്‍ത്തിവക്കാനും ഇ.വി.എം. ചലഞ്ചിന്റെ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

എന്‍.സി.പി.,സി.പി.എം. എന്നീ പാര്‍ട്ടികള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടുള്ളത്. പരിശോധനയില്‍ പങ്കെടുക്കുന്നതിനുള്ള ആര്‍.ജെ.ഡിയുടെ അപേക്ഷ സമയപരിധി അവസാനിച്ചതിനാല്‍ നിരസിക്കപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറായില്ല.