കശ്മിരീൽ വർഗീയ ലഹളയ്ക്ക്, ‘ബെഡ്റൂം ജിഹാദ്’

0
140

Image result for COMMUNAL VIOLENCE

ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് കാശ്മീരിൽ ഭീകരർ പുതിയ പോർമുഖവുമായി മുന്നോട്ടിറങ്ങിയിരിക്കുകയാണ് .സാമൂഹിക മാധ്യമങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ച് വ്യാജപ്രചരണങ്ങൾ നടത്തി യുവാക്കളെ സ്വാധീനിക്കുകയാണ് ഇപ്പോൾ ഭീകരർ പയറ്റുന്ന തന്ത്രമെന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. തോക്കും ബോംബുകളും ഉപയോഗിച്ച ചാവേറാക്രമണം നടത്തുന്നതിനേക്കാൾ സമർഥമായി തദ്ദേശവാസികളെ ഉപയോഗിച്ച് സൈന്യത്തിനെതിരെ വാളെടുക്കാൻ പ്രേരിപ്പിക്കുകയാണ് ബെഡ്റൂം ജിഹാദിലൂടെ ലക്ഷ്യമിടുന്നത്.

സുരക്ഷാ ഏജൻസികൾ തന്നെയാണ് ഈ രീതിക്ക്  ബെഡ്റൂം  ജിഹാദ്  എന്ന് പേരിട്ടിരിക്കുന്നത്. സുരക്ഷിതമായ ഇടങ്ങളിൽ ഇരുന്ന് ജിഹാദ് നടത്തുന്നതുകൊണ്ടാണ് ഈ പേര് സുരക്ഷാ ഏജൻസികൾ നൽകിയത്.

കലാപങ്ങൾ ഇല്ലാത്ത കശ്മീരിലെ സുരക്ഷിതമായ സ്ഥലങ്ങളിലോ ഇന്ത്യയ്ക്ക് പുറത്തോ എവിടെയെങ്കിലുമിരുന്ന് സോമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് ഇവരുടെ രീതി. കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളുമാണ് പുതുതലമുറ ഭീകരരുടെ പോരാട്ട ആയുധങ്ങൾ.  മതവികാരം വൃണപ്പെടുത്തുന്ന പരാമർശങ്ങൾ, ചിത്രങ്ങൾ, വ്യാജ വാർത്തകൾ തുടങ്ങിയവയാണ് പ്രചരിക്കുന്നത്. ഭീഷണി ഭയന്ന് കശ്മീരിലെ ഇന്റർനെറ്റ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുപയോഗിച്ചുള്ള പ്രചാരണങ്ങൾ തടയാൻ ഒരു വഴിയുമില്ല.

കശ്മീരിൽ നിന്ന് ഇത്തരം പ്രചാരണങ്ങൾ ജമ്മുവിലേക്കും വരും ദിവസങ്ങളിൽ പടരാൻ സാധ്യതയുണ്ടെന്നാണ് സൈന്യം ഭയപ്പെടുന്നത്. അമർനാഥ് തീർഥയാത്ര ആരംഭിക്കാനിരിക്കെ വലിയ സുരക്ഷാ ഭീഷണിക്കാണ് കശ്മീർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.