കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

0
119

കശ്മീരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. സ്വയം നിര്‍ണയാവകാശത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തിനു ധാര്‍മിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് പറഞ്ഞത്.

ഇന്ത്യന്‍ ചാരന്‍ കുല്‍ഭുഷണ്‍ ജാദവിന്റെ അറസ്റ്റും അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനത്തില്‍ ചില ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടും നമ്മുടെ അയല്‍ രാജ്യത്ത് ഇന്ത്യയുടെ സാന്നിധ്യമുണ്ടെന്നതിന്റെ തെളിവാണ്. പാകിസ്ഥാനിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നത് ഇന്ത്യയാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ നടത്തുന്ന ഹീനമായ ശ്രമങ്ങളെക്കുറിച്ചു ഭരണകൂടം ബോധവാന്‍മാരാണ്. ഇന്ത്യയുടെ നടപടി അപലപനീയമാണ്. അത് അവസാനിപ്പിക്കേണ്ടതാണ്. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനം വര്‍ധിച്ചിരിക്കുന്നു. കശ്മീരിലെ ഇന്ത്യയുടെ കിരാത പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.