കാലാവസ്ഥാ വ്യതിയാനം: ട്രമ്പിന്റെ നടപടിയെ വിമര്‍ശിച്ച് ഡികാപ്രിയോ

0
114

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഹോളിവുഡ് താരം ലിയണാര്‍ഡോ ഡികാപ്രിയോ. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോളകൂട്ടായ്മയായ പാരീസ് ഉടമ്പടയില്‍ നിന്ന് പിന്മാറാനുള്ള ട്രമ്പിന്റെ വിവേകമില്ലാത്ത തീരുമാനം ഭൂമിയുടെ വാസയോഗ്യതയെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ട്രമ്പിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റില്‍ പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം കൂടി ഭൂമിയുടെ നിലനില്‍പ്പ് കൂടുതല്‍ അപകടത്തിലായെന്നും ഡികാപ്രിയോ പറയുന്നു. കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ ആഗോള നേതൃത്വം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം നിരാശയുണ്ടാക്കുന്നതാണ്. ഇനിമുതല്‍ എക്കാലത്തേക്കാളും ശക്തമായി കാലാവസ്ഥ വ്യതിയാനത്തിനെതിരെയും ശാസ്ത്രാവബോധമില്ലാതെ തീരുമാനങ്ങളെടുക്കുന്ന നേതാക്കള്‍ക്കെതിരെയും ചെറുത്ത് നില്‍ക്കണം. ഈ തീരുമാനത്തെ രാഷ്ട്രീയമായി ചെറുത്ത് തോല്‍പ്പിക്കാന്‍ ഒരുമിച്ച് നിന്ന് പ്രയത്‌നിക്കേണ്ട സമയമാണിതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ലിയനാര്‍ഡോ ഡികാപ്രിയോ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.