കേരളത്തിലേക്ക് കൊണ്ടുവന്ന കന്നുകാലികളെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു

0
123

കേരളത്തിലേക്ക് കൊണ്ടുവന്ന കന്നുകാലികളെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. പാലക്കാട് വേലന്താവളത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കാലികളെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു.

തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന കാലികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുവരാനിരുന്ന കന്നുകാലി വണ്ടികളാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതെന്നാണ് അറിയുന്നത്.

എന്നാല്‍ ഇത് കേരളത്തിലെ പ്രവര്‍ത്തകരല്ല തമിഴ്നാട്ടിലെ ഹിന്ദുമുന്നണി പ്രവര്‍ത്തകരാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പ്രതികരിച്ചു.