ജലമെട്രോ: കരാർ ഒപ്പിട്ടു

0
157

കൊച്ചി : കൊച്ചി മെട്രോ പദ്ധതിക്ക് അനുബന്ധമായ ജലമെട്രോയുടെ ജനറൽ കൺസൾട്ടന്റ് എയ്‌കോം കൺസോർഷ്യവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും തമ്മിൽ കരാർ ഒപ്പിട്ടു. എയ്‌കോ റീജണൽ ഡയറക്ടർ സഞ്ജീവ് ഗുപ്ത, ജനറൽ മാനേജർ കൊനെയ്ൻ ഖാൻ, എന്നിവരാണ് കെഎംആർഎൽ സാമ്പത്തിക വിഭാഗം ഡയറക്ടർ എബ്രഹാം ഉമ്മനുമായി കരാർ ഒപ്പിട്ടത്.
കൊച്ചി നഗരത്തെയും സമീപത്തുള്ള ദ്വീപുകളെയും തമ്മിൽ ബന്ധിപ്പിക്കാനും ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കൊച്ചി വാട്ടർമെട്രോ പദ്ധതി നടപ്പാക്കുന്നത്. പാരിസ്ഥിതിക അനുമതി, അനുബന്ധ നടപടികൾ എന്നിവ പൂർത്തിയായാൽ ഉടൻ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും. ജർമൻ ഫണ്ടിങ് ഏജൻസിയായ കെഎഫ്ഡബ്ല്യു പദ്ധതിക്ക് പണം നൽകും. ഏപ്രിലിൽ പദ്ധതി പ്രദേശം സന്ദർശിച്ച കെഎഫ്ഡബ്ല്യു അധികൃതർ മൊത്തത്തിലുള്ള പുരോഗതിയിൽ സംതൃപ്തി അറിയിച്ചു. വിശദ പദ്ധതി റിപ്പോർട്ട് അനുസരിച്ച് ജനറൽ കൺസൾട്ടന്റിനെ നിയമിച്ച് 20 മാസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെഎഫ്ഡബ്ല്യുവുമായുള്ള വായ്പയുടെ കരാർ അനുസരിച്ച് 2019 അവസാനം പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കണം.