ജി എസ് ടി നടപ്പാക്കിയാൽ അഭിനയം നിർത്തേണ്ടി വരും: കമൽഹാസൻ

0
151

സിനിമാ മേഖലയുവെ തകർച്ചയ്ക്ക് വഴിവെയ്ക്കുന്ന ജിഎസ്ടി നടപ്പാക്കിയാൽ സിനിമാ അഭിനയം നിർത്തേണ്ടി വരുമെന്ന് കമൽഹാസൻ. വിനോദ മേഖലയിൽ 28 ശതമാനമാണ് നികുതി വർദ്ധിപ്പിച്ചിട്ടുള്ളത്. ജൂലൈ ഒന്നുമുതലാണ് ജിഎസ്ടി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു ചെറിയ വിഭാഗത്തിനെ മാത്രം ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയപ്പോൾ മറ്റ് ചില വിഭാഗങ്ങൾക്ക് അഞ്ച് മുതൽ 28 ശതമാനം വരെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദ മേഖലയിൽ ജിഎസ്ടി നടപ്പാക്കിയാൽ അഭിനയം നിർത്താതെ വേറെ പോംവഴിയില്ല. കമൽ പറഞ്ഞു.

എന്നാൽ ചരക്കു സേവന നികുതിയെയും ഒരു ഇന്ത്യ ഒരു നികുതി എന്ന ആശയത്തെയും സ്വാഗതം ചെയ്യുന്നു. എന്നാൽ ജിഎസ്ടി നിരക്ക് പ്രാദേശിക സിനിമാ മേഖലയെ തകർക്കും. ടിക്കറ്റ് നിരക്കിൽ പ്രാദേശിക സിനിമകളെയും ഹോളിവുഡ്, ബോളിവുഡ് സിനിമകളെയും ഒരു തട്ടിൽ കാണാൻ കഴിയില്ല. ഞാൻ സർക്കാരിന് വേണ്ടിയല്ല ജോലി ചെയ്യുന്നത്. ഇത് ഈസ്റ്റിന്ത്യാ കമ്പനിയാണോ? എനിക്ക് നിരക്ക് വഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ സിനിമാ രംഗം വിടും. കമൽ വ്യക്തമാക്കി.