ട്രിമ്പിനെതിരേ വിമര്‍ശനവുമായി ലോക നേതാക്കളും

0
116

പാരീസ് ഉടമ്പടിയില്‍നിന്നും പിന്മാറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി ലോക നേതാക്കളും. അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ട്രമ്പ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യു.എസ്. തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ബ്രിട്ടണ്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും ട്രമ്പിന്റെ നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ട്രമ്പിനെതിരേ സ്വന്തം രാജ്യത്തും പ്രതിഷേധം ഉയര്‍ന്നു. 61 മേയര്‍മാര്‍ പാരീസ് ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.