ട്വിറ്ററിൽ മുന്നിൽ മാർപാപ്പ,പിന്നാലെ ട്രംപും മോദിയും

0
131

സാമൂഹികമാധ്യമമായ ട്വിറ്ററിൽ ഏറ്റവുമധികംപേർ പിന്തുടരുന്നതിൽ ഒന്നാമൻ ഫ്രാൻസിസ് മാർപാപ്പ. ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം മൂന്നുകോടിക്കുമുകളിലുള്ള ലോകനേതാക്കളിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മൂന്നാമൻ.

ലോകത്ത് ഏറ്റവും കൂടുതലാളുകൾ ട്വിറ്ററിൽ പിന്തുടരുന്ന വനിതാനേതാവ് ഇന്ത്യയുടെ വിദേശമന്ത്രി സുഷമസ്വരാജാണ്. 80 ലക്ഷംപേരാണ് സുഷമാ സ്വരാജിനെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രധാനമന്ത്രി  നരേന്ദ്ര  മോദിയുടെ  കാര്യത്തിൽ അദ്ദേഹത്തെ ട്വിറ്ററിൽ പിന്തുടരുന്നത് മൂന്നുകോടിപേരാണ്.

ന്യൂയോർക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷൻസ് സ്ഥാപനമായ ബർസൺ മാസെല്ലെർ നടത്തിയ ‘ട്വിപ്ലോമസി- 2017’ പഠനമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.