തീവ്രവാദികളുടെ പുതിയ സംഘത്തെ കടത്തിവിടാനൊരുങ്ങി പാകിസ്ഥാന്‍

0
110

ജമ്മു കശ്മീരില്‍നിന്നും തീവ്രവാദികളെ പൂര്‍ണമായി തുരത്തുന്നതില്‍ ഇന്ത്യന്‍ സൈന്യം ശ്രദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദികളുടെ പുതിയ സംഘത്തെ നിയന്ത്രണരേഖ കടത്തിവിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു. ഇതിനായി അവര്‍ രൂപീകരിച്ചിട്ടുള്ള ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ സഹായവും തീവ്രവാദികള്‍ക്ക് നല്‍കുന്നുണ്ട്.

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന്‍ അടുത്ത ദിവസങ്ങളില്‍തന്നെ തീവ്രവാദികളെ അതിര്‍ത്തി കടത്തിവിടാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ സംഘങ്ങളാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. നിയന്ത്രണരേഖക്കു പരിസരത്തായി 200 ഓളം തീവ്രവാദികള്‍ കശ്മീരിലേക്ക് കടക്കാന്‍ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ സൈന്യം സര്‍വസജ്ജമായിരിക്കുകയാണ്. ശ്രത്രുകേന്ദ്രങ്ങള്‍ കൃത്യമായി ലക്ഷ്യമിട്ട് ആക്രമിക്കുന്നതിന് പഴയ ടാങ്കുകള്‍ ഉള്‍പ്പെടെ ഇന്ത്യ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിട്ടുണ്ട്.