പശു ദേശീയ മൃഗമെങ്കില്‍ ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി നേതാവ്

0
120

പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആവശ്യം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ആടിനേയും ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവ് രംഗത്തെത്തി. ആം ആദ്മി നേതാവായ സഞ്ജയ് സിംഗാണ് പശുവിനെ ദേശീയ മൃഗമാക്കുന്നുവെങ്കില്‍ ആടിനെ ദേശീയ സഹോദരിയെങ്കിലും ആക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആടിനെ ദേശീയ സഹോദരിയാക്കണമെന്ന ആവശ്യം സഞ്ജയ് ട്വിറ്ററിലൂടെ നടത്തിയത്. ആട്ടിന്‍ പാലില്‍ ഒരുപാട് ഔഷധ ഗുണമുണ്ടെന്ന് ഒരിക്കല്‍ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം പോസ്റ്റിനു പിന്നാലെ വിമര്‍ശനവുമെത്തി.

നേതാവിന്റേത് ഗൗരവമായ ആവശ്യമാണോ അതോ ട്രോളാണോ എന്ന ചോദ്യമാണ് ഉയരുന്നത്. പക്ഷേ ഇതേക്കുറിച്ച് പറയാന്‍ തയാറാകാതിരുന്ന സഞ്ജയ് സിംഗ് സംഭവത്തില്‍ തന്റെ നിലപാട് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.