പാരീസ് ഉടമ്പടിയിൽനിന്നും അമേിക്ക പിന്മാറി

0
123

വാഷിംഗ്ടൺ: ആഗോള താപനം നിയന്ത്രിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന പാരീസ് ഉടമ്പടിയിൽനിന്നും അമേരിക്ക പിന്മാറി. പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തന്നെ ഇക്കാര്യം അറിയിച്ചത്. പാരീസ് ഉടമ്പടി ലോകത്ത് ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളായ ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താൽപര്യ സംരക്ഷണത്തിനുള്ളതാണെന്നും ഇത് അമേരിക്കൻ താൽപര്യങ്ങൾക്കെതിരാണെന്നും പറഞ്ഞായിരുന്നു അമേരിക്കയുടെ പിന്മാറ്റം. കോടിക്കണക്കിന് ഡോളർ വിദേശപണം സ്വന്തമാക്കാൻവേണ്ടിയാണ് ഇന്ത്യ കരാറിൽ ഒപ്പിട്ടത്. കാലാവസ്ഥ സംരക്ഷണം വെറും തട്ടിപ്പാണ്. ട്രമ്പ് വൈറ്റ് ഹൗസിൽ ചേർത്ത പത്രസമ്മേളനത്തിൽ ആരോപിച്ചു.

പാരീസ് ഉടമ്പടി അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. ഇതിന്റെ ഭാരം അമേരിക്കൻ ജനതയുടെമേലാണ്. ഈ ഉടമ്പടി ചൈനയുടെ ഗൂഢാലോചന മാത്രമാണ്. ഉടമ്പടിയുടെ ഭാഗമായതോടുകൂടി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന് ട്രില്യൺ ഡോളറാണ് അമേരിക്കയ്ക്ക് നഷ്ടം സംഭവിക്കുന്നത്. 65 ലക്ഷം തൊഴിലാളികളും ഇതിലുണ്ടാകുന്നുണ്ട്. അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഏതു ഉടമ്പടിയിൽനിന്നും പുറത്തുകടക്കുമെന്നും ട്രമ്പ് പറഞ്ഞു.

ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഉടമ്പടിയിൽനിന്നും പിന്മാറുന്നതായുള്ള സൂചനകൾ ട്രമ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്ക ഒഴികെയുള്ള ആറു രാജ്യങ്ങളും ഉടമ്പടിയുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നു. ആഗോള താപനത്തിന് കാരണമാകുന്ന കാർബൺ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുകയും വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും വേണമെന്നതാണ് അമേരിക്കയുടെ എതിർപ്പിന് കാരണം. അമേരിക്ക പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്ന് ചൈനയും യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അമേരിക്കൻ പിന്മാറ്റം ഉടമ്പടി പ്രായോഗികമായി അപ്രസകതമാകും.

2016 ഏപ്രിലിലാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്. 195 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ട്. 147 രാജ്യങ്ങൾ ഉടമ്പടി നടപ്പാക്കാൻ സമ്മതം നൽകിയിട്ടുമുണ്ട്.