പൃഥ്വി -2 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

0
158

പൃഥ്വി -2 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണിത്. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പ്രിഥ്വി-2 ഒഡീഷയിലാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.

ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ അകലെ സഞ്ചരിക്കാനാവും. ചാന്ദിപുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. പരീക്ഷണം സമ്പൂര്‍ണ വിജയകരമായിരുന്നെന്ന് സൈനിക വക്താവ് പറഞ്ഞു.