ഫിലിപ്പീൻസിൽ വെടിവെപ്പ്; 34 പേർ കൊല്ലപ്പെട്ടു

0
104


ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പിൽ 34 പേർ മരിച്ചതായി റിപ്പോർട്ട്. കസിനോയിൽ കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിർത്തതെന്ന്. അക്രമി കസിനോയ്ക്ക് തീയിടുകയും ചെയ്തു. മരണസംഖ്യ കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കെട്ടിടത്തിൽനിന്ന് വലിയ പുക ഉയരുന്നതിനെത്തുടർന്ന് പരിഭ്രാന്തരായ ആളുകൾ പുറത്തേക്കോടിയതു മൂലമുണ്ടായ തിരക്കിൽപ്പെട്ടാണ് പലരും മരിച്ചത്. 54 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. കസിനോയിലുണ്ടായിരുന്നവരും ജീവനക്കാരുമാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിമുതൽ മണിക്കൂറുകൾ നീണ്ടുനിന്ന ഭീകരാവസ്ഥയ്ക്കു ശേഷം അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തിയാതായി ഫിലിപ്പീൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇയാൾ സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് സൂചന.