ബാഹുബലിയെ കടത്തിവെട്ടി ദംഗൽ 1800 കോടി ക്ലബിൽ

0
186

പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ബോക്സ്ഓഫീസ് റെക്കോഡുകളെല്ലാം തകർത്തെറിഞ്ഞു മുന്നേറിയ ബാഹുബലിയെ  മലർത്തിയടിച്ച്  ദംഗൽ മുന്നേറുന്നു. ചൈനീസ് ബോക്സാണ് ആമിർ ഖാന്റെദംഗലിന്റെ  ദംഗലിന്റെ തേരോട്ടം ബാഹുബലിയെ മുൻകടക്കാൻ സഹായിച്ചത് . ചൈനീസ് പ്രേക്ഷകർ നൽകിയ പിന്തുണയുടെ ബലത്തിൽ ആഗോള തലത്തിലുള്ള വരുമാനത്തിൽ ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടി ദംഗൽ 1800 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. 1633 കോടിയാണ് ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത്.

1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന് റെക്കോഡും ബാഹുബലി സ്വന്തമാക്കിയിരുന്നു. 2016 ൽ ഡിസംബറിൽ പുറത്തിറങ്ങിയ ദംഗൽ 700 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം മെയ് മാസത്തിൽ ചൈനയിൽ റിലീസ് ചെയതതാണ് ദംഗലിനെ 1800 കോടി ക്ലബിലെത്തിച്ചത്. എന്നിരുന്നാലും ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ  കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതി ബാഹുബലിക്ക് തന്നെയാണ്.