ബിഹാര്‍ പരീക്ഷാ തട്ടിപ്പ്: പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെതിരേ കേസ്

0
101

ബിഹാറിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ തട്ടിപ്പിനെക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ എട്ട് പേര്‍ക്കെതിരെ സാമ്പത്തിക തിരിമറിയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ബിഹാര്‍ സ്‌കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ സിങ് അദ്ദേഹത്തിന്റെ ഭാര്യ ഉഷ സിങ് എന്നിവരും ഏതാനും പ്രിന്‍സിപ്പാള്‍മാര്‍ക്കുമെതിരേയാണ് കേസ്.

ബിഹാര്‍ പോലീസിന്റെ എഫ്.ഐ.ആറും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ച് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഇതില്‍ പലരും പണം വാങ്ങി മാര്‍ക്ക് നല്‍കിയ കുറ്റം ആരോപിക്കപ്പെട്ടവരാണ്.

2016ലാണ് ബിഹാര്‍ പരീക്ഷ തട്ടിപ്പ് ിനെ കുറിച്ച് പുറംലോകമറിയുന്നത്. പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുട്ടിയെ അഭിമുഖം നടത്തിയപ്പോള്‍ പ്രധാന വിഷയം പൊളിറ്റിക്കല്‍ സയന്‍സായിരുന്ന കുട്ടി കുട്ടി പാചകത്തെ കുറിച്ചാണ് സംസാരിച്ചത്. ഈ സംഭവം പുറത്തായതോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ഒന്നാം റാങ്കിലെത്തിയ യുവാവിനെ കാണാതായതും വിവാദമായിരുന്നു.