മദ്യനയം: ക്രൈസ്തവ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

0
117

ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടികാഴ്ച നടത്തിയത്. പുതിയ ഓര്‍ഡിനന്‍സിലുള്ള എതിര്‍പ്പ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഓര്‍ഡിനന്‍സെന്നും സഭാ നേതൃത്വം നിലപാടെടുത്തു. അതേ സമയം, സഭാ നേതൃത്വത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ മദ്യശാലകള്‍ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കിയിരുന്നു.

ഇതിനെതിരെയാണ് ക്രൈസ്തവ സഭകളും പ്രതിപക്ഷവും നിലപാടെടുത്തിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സഭ നേതൃത്വത്തിെന്റ നിലപാട്.