മദ്യനയം മാറ്റില്ലെന്ന വാക്ക് യച്ചൂരി പാലിക്കണം: ചെന്നിത്തല

0
127

ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ പൂട്ടിക്കിടക്കുന്ന ഒരൊറ്റ ബാറും തുറക്കില്ലെന്ന് 2016 ഏപ്രല്‍ 8ന
യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

കേരളത്തില്‍ പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തെരഞ്ഞടുപ്പ് കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ വാക്ക് പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2016 ഏപ്രില്‍ 8 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യച്ചൂരി, മദ്യനയം മാറ്റില്ലെന്ന് നല്‍കിയ ഉറപ്പ് ഓര്‍മപ്പെടുത്തി യച്ചൂരിക്ക് ചെന്നിത്തല കത്തയച്ചു.

ആര് ആവശ്യപ്പെട്ടിട്ടാണ് ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്നും വ്യക്തമല്ല. ഇത് മദ്യമുതലാളിമാരെ തൃപ്തിപ്പെടുത്തുന്നതിന് മാത്രമാണ്.
ഈ സാഹചര്യത്തില്‍ യച്ചൂരി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ തടയണമെന്നും അതുവഴി യച്ചൂരി വാക്ക് പാലിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.