മദ്യനയത്തില്‍ സര്‍ക്കാര്‍ നടപടി വഞ്ചനാപരം: നിയമസഭക്കുമുന്നില്‍ നിരാഹാരമെന്ന് സൂസെപാക്യം

0
95

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ പ്രതികരണങ്ങള്‍ ശക്തമായിത്തുടങ്ങി. മദ്യനയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വഞ്ചനാപരമാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ആരോപിച്ചു. ജൂണ്‍ എട്ടിന് നിയമസഭയ്ക്ക് മുന്നില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഒളിഞ്ഞും തെളിഞ്ഞും മദ്യലോബിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇത്തരം ജനദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.