മോദിയോട് ട്വിറ്ററിൽ ഉണ്ടോയെന്ന് ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് ട്വിറ്ററിൽ മോദി ആരാധകരുടെ പൊങ്കാല

0
154


ലോകത്തിൽ ഏറ്റവും നന്നായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളുകളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പോപ്പ് ഫ്രാൻസിസും അമേരിക്കൻ പ്രസിഡന്റും  കഴിഞ്ഞാൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിലൊരാളാണ് അദ്ദേഹം. ഇക്കാര്യങ്ങളറിയാതെ അറിയാതെ മോദിയോട് താങ്കൾ ട്വിറ്ററിൽ ഉണ്ടോ എന്ന് ചോദിച്ച അമേരിക്കൻ മാധ്യമപ്രവർത്തക മേഗൻ കെല്ലിക്ക് ട്വിറ്ററിൽ പൊങ്കാല ഇട്ടുകൊണ്ടിരികുക്കയാണ്  മോദി ആരാധകർ.

റഷ്യയിൽ മോദിക്കും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുതിനുമൊപ്പം നടത്തിയ മീറ്റിങ്ങിലാണ് മേഗൻ കെല്ലിക്ക് അബദ്ധം പിണഞ്ഞത്. മേഗൻ കെല്ലി കാര്യമായ  ഒരു  ഹോംവർക്കും നടത്താതെയാണ് ഇന്റർവ്യൂ ചെയ്യാൻ ഇറങ്ങിയത് എന്നാണ് വിമർശനം.

സെന്റ് പീറ്റേഴ്സ് ബർഗിലെ കോൺസ്റ്റന്റൈൻ പാലസിൽ വെച്ചാണ് ഇരുവരുമൊത്തുള്ള ടിവി ഷോ മേഗൻ കെല്ലി നടത്തിയത്. ഷോയ്ക്കിടെ രണ്ടുനേതാക്കളും ഇവരെ അഭിനന്ദിക്കുകയുണ്ടായി. മേഗൻ കെല്ലി ട്വിറ്ററിൽ കുടയും പിടിച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് താൻ കണ്ടിട്ടുണ്ട് എന്ന് മോദി ഇതിനിടെ പറഞ്ഞു. ഇത് കേട്ടിട്ടാണ് താങ്കൾ ട്വിറ്ററിൽ ഉണ്ടോ എന്ന് മേഗൻ തിരികെ ചോദിക്കുകയായിരുന്നു.